കേരള ഗവണ്മെന്റ് സ്ഥാപനമായ കേരള ദേവസ്വം ബോർഡിൽ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവിതാംകൂര്‍, കൊച്ചിൻ, ഗുരുവായൂർ, മലബാർ, തുടങ്ങിയ ദേവസ്വം ബോർഡുകളിൽ ആയി സർജൻ, ലാബ് അസിസ്റ്റന്റ്, കുക്ക്, അസിസ്റ്റന്റ് എഞ്ചിനീയർ,ഓവർസിയർ, ഗോൾഡ് സ്മിത്ത്, കിടുപിടി എന്നീ തസ്തികളിലേക്ക് ആണ് നിയമനം. ഒഴിവുകളും യോഗ്യതകളും നോക്കാം
ഒഴിവുകൾ
സർജൻ - 1 ഒഴിവുകൾ
ലാബ് അസിസ്റ്റന്റ് - 1 ഒഴിവുകൾ
കുക്ക് - 1 ഒഴിവുകൾ
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലട്രിക്കൽ) - 3 ഒഴിവുകൾ
ഓവർസിയർ (ഗ്രെഡ് -2 )(ഇലട്രിക്കൽ) - 8 ഒഴിവുകൾ
ഗോൾഡ് സ്മിത്ത് - 1 ഒഴിവുകൾ
കിടുപിടി - 1 ഒഴിവുകൾ
ഒഴിവുകളും ദേവസ്വം ബോർഡും
സർജൻ - (ഗുരുവായൂര്‍ ദേവസ്വം ബോർഡ് മെഡിക്കല്‍ സെന്റര്‍)
ലാബ് അസിസ്റ്റന്റ് - (ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്റര്‍)
കുക്ക് - (ഗുരുവായൂര്‍ ദേവസ്വം ബോർഡ് ആയുർവേദ ആശുപത്രി)
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലട്രിക്കൽ) - (തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്)
ഓവർസിയർ (ഗ്രെഡ് -2 )(ഇലട്രിക്കൽ) -
(തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്)
ഗോൾഡ് സ്മിത്ത് - (മലബാർ ദേവസ്വം ബോർഡ്)
കിടുപിടി - ( കൊച്ചിൻ ദേവസ്വം ബോർഡ്)
കാറ്റഗറി നമ്പർ
സർജൻ - 01/2022
ലാബ് അസിസ്റ്റന്റ് - 02/2022
കുക്ക് - 03/2022
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലട്രിക്കൽ) - 04/2022
ഓവർസിയർ (ഗ്രെഡ് -2 )(ഇലട്രിക്കൽ) - 05/2022
ഗോൾഡ് സ്മിത്ത് - 06/2022
കിടുപിടി - 07/2022
വിദ്യാഭ്യാസയോഗ്യത
സർജൻ - എം.ബി.ബി.എസ്, എം.എസ്, അല്ലെങ്കിൽ എഫ്.ആർ.സി.എസ്, തിരുവിതാംകൂര്‍
കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിൽ ഉള്ള സ്ഥിര രജിസ്ട്രേഷൻ.
ലാബ് അസിസ്റ്റന്റ് - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം കൂടാതെ കേരളത്തിലെ ഏതുയങ്കിലും മെഡിക്കൽ കോളേജിൽ നിന്നോ / പബ്ലിക് ഹെൽത്ത് ലബോറട്ടറി/ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ നടത്തുന്ന എം.എൽ.ടി കോഴ്സ് പാസായിരിക്കണം.
കുക്ക് - മലയാളം എഴുതാനും വായിക്കാനും അറിയണം കൂടാതെ ആയുർവേദ കഷായങ്ങൾ ഉണ്ടാക്കുന്നതിൽ 3വർഷത്തിൽ കുറയാതെ ഉള്ള പ്രവർത്തി പരിചയം. കൂടാതെഅപേക്ഷിക്കുന്നവർ ആരോഗ്യവാൻ ആയിരിക്കണം
1,ആയുർവേദ ആശുപത്രിയിൽ നിന്നോ, അംഗീകൃത ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന് പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
2, സർക്കാർ മെഡിക്കൽ ഓഫീസറിൽ നിന്നും ശാരീരികക്ഷമത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷകർ ഹാജരാക്കേണ്ടതുണ്ട്.
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലട്രിക്കൽ) - ഇലട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്, ബി.ഇ
ഓവർസിയർ (ഗ്രെഡ് -2 )(ഇലട്രിക്കൽ) - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം കൂടാതെ ഇലട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ / ഐ.ടി.ഐ (ഇലട്രിക്കൽ) സർട്ടിഫിക്കറ്റ്
(ഈഴവ വിഭാഗങ്ങൾക്കുള്ള ഒന്നാം എൻ.സി.എ വിജ്ഞാപനം)
ഗോൾഡ് സ്മിത്ത് - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം കൂടാതെ സ്വർണം വെള്ളി ആഭരണങ്ങൾ നിർമ്മാണത്തിലുള്ള അറിവ് കൂടാതെ ഈ മേഖലയിൽ 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
സ്വർണം, വെള്ളി ആഭരണങ്ങൾ നിർമ്മിക്കുന്നതോ വിപണനം നടത്തുന്നതോ ആയ സ്ഥാപനത്തിൽ നിന്നും പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
കിടുപിടി - ഏഴാം ക്ലാസ്സ് കൂടാതെ കിടുപിടി ഉപയോഗിക്കുന്നതിൽ അറിവ് ഉണ്ടാകണം ദേവസ്വം ബോർഡ് നടത്തുന്ന സ്ഥാപങ്ങളിൽ നിന്നോ മറ്റ് അംഗീകൃത സ്ഥാപങ്ങളിൽ നിന്നോ ക്ഷേത്ര വാദ്യ കലാകാരന്മാരിൽ നിന്നോ പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
പ്രായ പരിധി
സർജൻ - 25 - 40 നും ഇടയിൽ അപേക്ഷിക്കുന്നവർ 02/01/1982 നും 01/01/1997 നും ഇടയിൽ ജനിച്ചവരായിരിക്കണം.
ലാബ് അസിസ്റ്റന്റ് - 18 - 36 നും ഇടയിൽ അപേക്ഷിക്കുന്നവർ 02/01/1986 നും 01/01/2004നുംഇടയിൽജനിച്ചവരായിരിക്കണം.
കുക്ക് - 18 - 36 നും ഇടയിൽ അപേക്ഷിക്കുന്നവർ 02/01/1986 നും 01/01/2004 നും ഇടയിൽ ജനിച്ചവരായിരിക്കണം.
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലട്രിക്കൽ) - 18 - 36 നും ഇടയിൽ അപേക്ഷിക്കുന്നവർ 02/01/1986 നും01/01/2004നുംഇടയിൽജനിച്ചവരായിരിക്കണം.
ഓവർസിയർ (ഗ്രെഡ് -2 )(ഇലട്രിക്കൽ) - 18 - 36 നും ഇടയിൽ അപേക്ഷിക്കുന്നവർ 02/01/1986 നും 01/01/2004 നും ഇടയിൽ ജനിച്ചവരായിരിക്കണം.
ഗോൾഡ് സ്മിത്ത് - 18 - 38 നും ഇടയിൽ അപേക്ഷിക്കുന്നവർ 02/01/1984 നും 01/01/2004 നും ഇടയിൽ ജനിച്ചവരായിരിക്കണം.
കിടുപിടി - 18 - 39 നും ഇടയിൽ അപേക്ഷിക്കുന്നവർ 02/01/1983 നും 01/01/2004 നും ഇടയിൽ ജനിച്ചവരായിരിക്കണം.
സർജൻ, ലാബ് അസിസ്റ്റന്റ്, കുക്ക്,അസിസ്റ്റന്റ് എഞ്ചിനീയർ (ഇലട്രിക്കൽ), ഓവർസിയർ (ഗ്രെഡ് -2 )(ഇലട്രിക്കൽ) എന്നീ തസ്തികളിലേക്ക് അപേക്ഷിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗകർക്കും മറ്റ് സമുദായങ്ങൾക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
ഗോൾഡ് സ്മിത്ത്, കിടുപിടി എന്നീ തസ്തികളിലേക്ക് അപേഷിക്കുന്നവർക്ക് വയസ് ഇളവ് ലഭിക്കുന്നതല്ല.
ശബളം
സർജൻ - 68700 മുതൽ 110400 വരെ
ലാബ് അസിസ്റ്റന്റ് - 18000 മുതൽ 41500 വരെ
കുക്ക് - 16500 മുതൽ 35700 വരെ
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലട്രിക്കൽ) -39500 മുതൽ 83000 വരെ
ഓവർസിയർ (ഗ്രെഡ് -2 )(ഇലട്രിക്കൽ) -20000 മുതൽ 45800 വരെ
ഗോൾഡ് സ്മിത്ത് - 18000 മുതൽ 41500 വരെ
കിടുപിടി - 13600 മുതൽ 16500 വരെ
അപേക്ഷ ഫീസ്
സർജൻ - 1000/- രൂപ (എസ് സി, എസ് ടി വിഭാഗങ്ങൾക്ക് - 750/- രൂപ )
ലാബ് അസിസ്റ്റന്റ് - 300/- രൂപ ( എസ് സി, എസ് ടി വിഭാഗങ്ങൾക്ക് - 200/- രൂപ)
കുക്ക് - 300/- രൂപ ( എസ് സി, എസ് ടി വിഭാഗങ്ങൾക്ക് - 200/- രൂപ)
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലട്രിക്കൽ) -
750/- രൂപ ( എസ് സി, എസ് ടി വിഭാഗങ്ങൾക്ക് - 500/- രൂപ)
ഓവർസിയർ (ഗ്രെഡ് -2 )(ഇലട്രിക്കൽ) -300/- രൂപ ( എസ് സി, എസ് ടി വിഭാഗങ്ങൾക്ക് - 200/- രൂപ)
ഗോൾഡ് സ്മിത്ത് - 300/- രൂപ
കിടുപിടി - 300/- രൂപ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി -
14.02.2022
നോട്ടിഫിക്കാനായി - ക്ലിക്ക് ചെയ്ക
അപേക്ഷ നൽകാനായി - ക്ലിക്ക് ചെയ്ക
Post a Comment