കോട്ടൺ വേസ്റ്റ് നിർമാണ സംരംഭം തുടങ്ങാൻ കുറഞ്ഞ മുതൽ മുടക്കിൽ..

ഇന്നത്തെ കാലത്ത് ചെറിയ മുതൽ മുടക്കിൽ ഒരു
സ്വയം തൊഴിൽ/തൊഴിൽ സംരംഭം തുടങ്ങൽ വളരെയധികം ബുദ്ധിമുട്ട് ഉള്ള ഒരു കാര്യമാണ് എന്നാൽ തുടങ്ങിയാൽ തന്നെ അത് എത്ര വിജയിക്കും എന്നതും വലിയ ഒരു ചോദ്യം ആണ്‌ എന്നാൽ വളെരെ ചെറിയ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന ഒരു സ്വയം തൊഴിൽ/തൊഴിൽസംരംഭമാണ്.ഇന്ന്പരിചയപെടുത്തുന്നത് ഈ ഒരു സംരഭം തുടങ്ങാൻ കുടുതൽ വിദ്യാഭ്യാസവും, പണമോ വേണ്ടത് ഇല്ല കേരളത്തിൽ വളെരെ അധികം സാധ്യതകൾ ഉള്ളതും അധികമാരും തുടങ്ങാത്തത് മായ സംരംഭമാണ് ഇത് കോട്ടൺ വേസ്റ്റ് നിർമാണം.

 വളരെ തുച്ഛമായ പൈസ മാത്രമേ ഇതിന്റെ റോ മെറ്റീരിയൽനു വേണ്ടത്തുള്ള എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഒരു പ്രാവശ്യത്തിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെ എല്ലാം കാലത്തു ആവിശ്യകാർ
ഉണ്ടാകും…
വ്യക്തികൾ ആയും ചെറിയ സംഘങ്ങൾ ആയും ഈയൊരു സംരംഭം തുടങ്ങാൻ പറ്റുന്നതാണ്
ഇപ്പോൾ താരതമ്യേന മത്സരം വളരെ കുറഞ്ഞ ഒരു മേഖലയാണ് ഇത്. അത് കൊണ്ട് തന്നെ വിജയ സാധ്യത ഉറപ്പാണ്.
 ആവശ്യാനുസരണം ചെറു പാക്കറ്റുകൾ ആക്കി
 വിപണനം നടത്താവുന്നതാണ് നിങ്ങൾ നേരിട്ടും അല്ലാതെയും വിപണനം നടത്താൻ സാധിക്കും

നല്ല രീതിയിൽ നടത്തുകയാണ് എങ്കിൽ മാസം നല്ലയൊരു വരുമാനം തന്നെ ഇതിൽ നിന്നും കണ്ടെത്താൻ കഴിയുന്നതാണ് കോവിഡ്, ലോക്ക് ഡൌൺ പോലുള്ള ബുദ്ധിമുട്ടകൾ കൂടുതൽ രീതിയിൽ ബാധിക്കാത്ത ഒരു സംരഭമാണിത് 
കാരണം വർക്ക്‌ ഷോപ്പ് കളിൽ ലാണ് ഇത് പ്രധാനമായും വിറ്റ് പോകുന്നത്. അത് കൊണ്ട് തന്നെ ധൈര്യമായി തുടങ്ങാൻ പറ്റുന്ന ഒരു സംരംഭം തന്നെയാണിത് 

വിട്ടിൽ ഇരിന്നുകൊണ്ടും ചെയ്യാൻ പറ്റുന്ന നല്ല വരുമാനം ലഭിക്കുന്ന മാർക്കറ്റിൽ നല്ലത് പോലെ ആവിശ്യക്കാർ ഉള്ള ഒരു ഉൽപന്നമാണ് കോട്ടൺ വേസ്റ്റ് / ബനിയൻ വേസ്റ്റ് ഈ ഒരു സംരംഭത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നോക്കാം..

ഏങ്ങനെ തുടങ്ങാം..

ചെറിയ രീതിൽ കോട്ട് വേസ്റ്റ് യൂണിറ്റ് തുടങ്ങാൻ ഏകദേശം 10000/- രൂപയിൽ താഴെ മാത്രമേ ചെലവ് വരും.. കൈ കൊണ്ട് തന്നെ കോട്ട് വേസ്റ്റ്
ചെയ്തു എടുക്കാൻ സാധിക്കും എന്നതുകൊണ്ട്
മെഷീൻന്റെ ആവിശ്യം എവിടെ വരുന്നില്ല. (കൈകൊണ്ട് ചെയുമ്പോൾ സമയം കൂടുതൽ വേണ്ടിവരും )
ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടങ്കിൽ വേഗത്തിൽ തന്നെ കൈകൾ കൊണ്ട് നിർമ്മിച്ച എടുക്കാം. ചെറിയ വേസ്റ്റ് തുണി (ബനിയൻ ഉണ്ടാക്കി കഴിഞ്ഞു ബാക്കി വരുന്ന തുണികൾ) കഷ്ണങ്ങൾ ആയാണ് ഇത് ലഭിക്കുക
ഇങ്ങനെ ലഭിക്കുന്ന തുണി എടുത്തു ഒരു വശത്തിൽ നിന്നും വലിച്ചു വലിച്ചു എടുത്താണ് കോട്ടൺ വേസ്റ്റ് നിർമ്മിച്ചുയെടുക്കുന്നത്.

വലിയ രീതിയിൽ കോട്ടൺ വേസ്റ്റ് യൂണിറ്റ് തുടങ്ങാൻ വേണ്ട കാര്യങ്ങൾ..

1,യൂണിറ്റ് തുടങ്ങാൻ ആവിശ്യം മായ കെട്ടിടം ( അത്യാവശ്യത്തിനു സ്ഥലസൗകര്യം ഉണ്ടാവണം )
2,കോട്ടൺ വേസ്റ്റ് നിർമ്മിച്ചുയെടുക്കുന്ന മെഷീൻ

ചെലവ്‌

യൂണിറ്റ് തുടങ്ങാൻ ആവിശ്യം മായ കെട്ടിടം - (കെട്ടിടത്തിന്റെ വലിപ്പവും, സ്ഥലവും അനുസരിച്ചു )

കോട്ടൺ വേസ്റ്റ് നിർമ്മിച്ചുയെടുക്കുന്ന മെഷീൻ - 80,000/- രൂപ

മറ്റ് ചെലവുകൾ - 20,000/-

1 ലക്ഷo രൂപ കൊണ്ട് തന്നെ വലിയ രീതിയിൽ കോട്ടൺ വേസ്റ്റ് യൂണിറ്റ് തുടങ്ങാൻ സാധിക്കും.

ഇതിന് വേണ്ട അസംസ്കൃതവസ്തു തമിഴ്നാട്ടിലെ തിരിപ്പൂർ എന്ന സ്ഥലത്തുനിന്ന് ലഭിക്കും അവിടെ ചെന്നു വാങ്ങാം അല്ലെങ്കിൽ പാർസൽ സൗകര്യവും ഉണ്ടായിരിക്കും
1 കിലോക്ക് 45-50 രൂപ മാത്രമേ നൽകേണ്ടതുള്ളൂ.
കോട്ടൺ വേസ്റ്റ് നിർമ്മിച്ചുയെടുക്കുന്ന മെഷീൻ കോയമ്പത്തൂരിൽ നിന്നും ലഭിക്കും മെഷീൻന്റെ സർവീസ് കേരളത്തിൽ എല്ലായിടത്തു ലഭ്യമാണ്

വിപണി

നിങ്ങളുടെ പ്രദേശത്തെ വർക്ക്‌ ഷോപ്പ്, ഹാർഡ് വെർ ഷോപ്പ്, പെയിന്റ് ഷോപ്പ്, പ്രെസ്സ്, ക്രഷർ, തുടങ്ങിയ സ്ഥലങ്ങളിൽ നിങ്ങൾക്ക് വിപണി കണ്ടെത്താം. ഈ സ്ഥപ്ങ്ങളിൽ നിങ്ങക്ക് നേരിട്ട് ചെന്നു തന്നെ വിപണനം നടത്താവുന്നതാണ്. 50 ഗ്രാം, 100 ഗ്രാം, 500 ഗ്രാം 1 കിലോ ഗ്രാം തുടങ്ങിയ രീതിയിൽ പാക്ക് ചെയ്തു ആവശ്യാനുസരണം വിപണനം നടത്താവുന്നതാണ്. 

വരുമാനം

1 കിലോ കോട്ടൺ വേസ്റ്റ് നിർമ്മിച്ചുയെടുക്കുന്ന തുണികൾ 45-50 രൂപക്ക് ലഭിക്കുന്ന ഇതിനെ കോട്ടൺ വേസ്റ്റ് ആക്കി മാറ്റിയതിനു ശേഷം വിപണിയിൽ 140 രൂപ മുതൽ 150 രൂപ വരെ ലഭിക്കും. 45-50 രൂപക്ക് വാങ്ങിയ മെറ്റീരിയൽ കോട്ടൺ വേസ്റ്റ് ആക്കി 140 - 150 രൂപക്ക് വിൽക്കാൻ സാധിക്കും

കൈ കൊണ്ട് ചെയ്ത് എടുക്കുന്ന കോട്ടൺ വേസ്റ്റ്
ഫസ്റ്റ് ക്വാളിറ്റിആയത് കൊണ്ട് താരതമ്യേന വില കൂടുതലായിരിക്കും 
തുടക്കത്തിൽ ഒരു ചെറിയ യൂണിറ്റ് ആരംഭിച്ചു കൊണ്ട് തുടങ്ങി അതിന്റ സാധ്യത നോക്കി പിന്നീട്
വലിയ യൂണിറ്റ് തുടങ്ങുന്നതായിരിക്കും ഉചിതം.
തുടക്കത്തിൽ നിങ്ങലുടെ പ്രദേശത്തെ കുടുംബ ശ്രീ / അയൽക്കൂട്ടങ്ങളിലെ സ്ത്രീകളെ അല്ലെങ്കി (പ്രദേശത്തെ ജോലി ഇല്ലാത്ത സ്ത്രീകൾ) ഉപയോഗിച്ച് കൈ കൊണ്ട് കോട്ടൺ വേസ്റ്റ് നിർമ്മിച്ചയെടുക്കാം ( കരാർ വ്യവസ്ഥയിൽ ) അത് കൊണ്ട് മെഷീൻ വാങ്ങാനുള്ള ചെലവ് കുറക്കാൻ കഴിയും. പിന്നീട് ലഭിക്കുന്ന ഓഡർ അനുസരിച്ചു 
മെഷീൻ ഉപയോഗിച്ചാൽ മതിയാകും 

ഇന്ന് സ്വയം തൊഴിൽ /സംരഭം തുടങ്ങാൻ സബ്‌സിഡി നിരക്കിൽ വായിപ്കൾ നൽകുന്ന കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാന ഗവൺമെന്റകൾളുടെ ഒട്ടേറെ പദ്ധതികൾ ഉണ്ട് പിന്നീട് നിങ്ങൾക്ക് അത് പ്രയോജന പെടുത്താവുന്നതാണ്

ഇതിനെ കുറിച് കുടുതൽ അറിയാനും നിങ്ങളുടെ സംശയങ്ങൾക്കും ആയി ബന്ധപ്പെടുക

ജബ്ബാർ പറശ്ശേരി - 9072169369 ( വാട്സ്ആപ്പിൽ മാത്രം.)

Post a Comment

Previous Post Next Post