നേരിട്ട് നിയമനം നടത്തുന്നു പിഎസ് സി വഴിയല്ലതെ പരിഷകൾ ഇല്ലാതെയാണ് നിയമനം.
ഏതൊക്ക സ്ഥപ്നങ്ങളിലാണ് അവസരങ്ങൾ വന്നിട്ടുള്ളത് ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകളും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു
ഒഴിവുകൾ യോഗ്യതകൾ മറ്റു വിവരങ്ങൾ
1, മൾട്ടി ടാസ്ക് കെയർ പ്രോവൈഡർ
വനിത ശിശു വികസന വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന പുജപ്പുര ഗവണ്മെന്റ് സ്പെഷ്യൽ ഹോം&ചിൽഡ്രൻസ് ഹോം ഗവണ്മെന്റ് മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രോവൈഡർ തസ്തികളിലേക്കായി 4 ഒഴിവിലേക്കായി അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ്സ് ആണ് യോഗ്യത പറഞ്ഞിരിക്കുന്നത് 25 വയസിനും 45 വയസിനും ഇടയിൽ ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ് അതാതു സ്ഥാപനങ്ങളിൽ താമസിച്ചു ജോലികൾ ചെയേണ്ടിവരുന്നതാണ്. സ്ത്രീകൾ, അധിക യോഗ്യതയുള്ളവർ,പ്രവർത്തി പരിചയം ഉള്ളവർ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കുന്നതാണ്
അപേക്ഷകൾ നൽകുമ്പോൾ നിങ്ങളുടെ വിശദമായ ബിയോഡേറ്റ യോഗ്യത തെളിയിക്കുന്ന
സർട്ടിഫിക്കറ്റ്കളുടെ കോപ്പികൾ എന്നിവ സഹിതം ഫെബ്രുവരി 23 ന് ലഭിക്കുന്ന വിധത്തിൽ തപാൽ വഴി അപേക്ഷകൾ അയക്കണം.
അപേക്ഷ അയക്കേണ്ട വിലാസം - ജില്ല വനിതാ ശിശു വികസന ഓഫീസ്, വി.ടി.സി കോംപൗണ്ട്
പുജപ്പുര, തിരുവനന്തപുരം കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ഫോൺ - 0471 2342075, 2340126
2, ചൈൽഡ് റെസ്‌ക്യു ഓഫീസർ
ആലപ്പുഴയിലെ വനിത ശിശു വികസന വകുപ്പിന് കിഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ശരണബാല്യം പദ്ധതിയിൽ ചെൽഡ്
റെസ്‌ക്യു ഓഫീസർ ഒഴിവ് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം 6 മാസത്തെ നിയമനം ആയിരിക്കും. എംഎസ്ഡബ്ല്യു അല്ലെങ്കിൽ എംഎ സോഷ്യോളജി
കുട്ടികളുടെ മേഖല യിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. 20,000 രൂപ യാണ് ശബളം 30 വയസ് ആണ് പ്രായ പരിധി 1,02,2022 വച്ചാണ് പ്രായം കണക്കാണുന്നത് അപേക്ഷിക്കുന്നവർ ആലപ്പുഴ ജില്ലകളിൽ ഉള്ളവർ ആയിരിക്കണം
മുൻപ് കൃത്യവിലോപത്തിന്റെ പേരിൽ ഏതുയെങ്കിലും സർക്കാർ വകുപ്പിൽ നിന്നും പിറുച്ചുവിട്ടവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഇല്ല യോഗ്യത ( എസ്.എസ്.എൽ.സി. മുതൽ ) , പ്രവൃത്തി പരിചയം , വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ എന്നിവ സഹിതം ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ചിനകം തപാലിലോ നേരിട്ടോ അപേക്ഷിക്കണം . വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസർ , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് , കോൺവെൻറ് സ്ക്വയർ , ആലപ്പുഴ ഫോൺ : 0477 2241644
3, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ,ലിഫ്റ്റ് ഓപ്പറേറ്റർ,ഇ.സി.ജി ടെക്നീഷ്യൻ
മലപ്പുറത്തെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസ കൂലി അടിസ്ഥാനമാക്കി ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ , ലിഫ്റ്റ് ഓപ്പറേറ്റർ , ഇ.സി.ജി ടെക്നീഷ്യൻ തസ്തികകളിൽ നിയമനം നടത്തുന്നു . ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് ഗവ . അംഗീകൃത രണ്ട് വർഷത്തെ ഡി.എം. എൽ . ടി കോഴ്സ് പാസായിരിക്കണം . ബ്ലഡ്ബാങ്ക് പ്രവൃത്തി പരിചയം നിർബന്ധം . ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് ഗവ.അംഗീകൃത ഐ . ടി . ഐ ലിഫ്റ്റ് മെക്കാനിക് ഡിപ്ലോമ ( എസ് . സി . വി . ടി / എൻ . സി . വി . ടി ) . ഇ . സി . ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ഗവ . അംഗീകൃത വി.എച്ച്.എസ്.ഇ . ഇ . സി . ജി & ഓഡിയോമെട്രി പാസായിരിക്കണം . ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 19 ന് ലിഫ്റ്റ് ഓപ്പറേറ്ററിന് ഫെബ്രുവരി 21 നും ഇ . സി . ജി ടെക്നീഷ്യന് ഫെബ്രുവരി 25 ന് രാവിലെ 10 നുമാണ് ഇന്റർവ്യൂ . താത്പര്യമുള്ളവർ ബന്ധപ്പെട്ട എല്ലാ ഒർജിനൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്ന്ആ തന്നെ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം . ഫോൺ : 0483 2766425 .
4, ഫാർമസിസ്റ്റ്
ആലപ്പുഴയിലെ തണ്ണീർമുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 19 ന് രാവിലെ 10.30 ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ നടത്തും . ഡി.ഫാം / ബി.ഫാം യോഗ്യതയും കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം ഇത് അടങ്ങിയ ഒർജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കണം . ഫോൺ : 8606077227
5, അപ്രൻറിസ് ട്രെയിനി
ആലപ്പുഴയിലെ ഹോംകോയുടെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിൽ അപ്രൻറിസ് ട്രെയിനിയെ നിയമിക്കുന്നു ബി.ഫാം യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവർക്ക് ഫെബ്രുവരി 24 ന് രാവിലെ 11 ന് പാതിരപ്പള്ളി ഹോംകോ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം . ഫോൺ : 9495958012
6, സൈക്കോ സോഷ്യൽ കൗൺസിലർ , ഐ.ടി മൾട്ടി പർപ്പസ് ഹെൽപർ
വനിത ശിശുവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം കടകംപള്ളിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാർഥികളിൽ നിന്ന് സൈക്കോ സോഷ്യൽ കൗൺസിലർ , ഐ.ടി മൾട്ടി പർപ്പസ് ഹെൽപർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു . 21 നകം അപേക്ഷിക്കണം . വിശദവിവരങ്ങൾക്ക് : 0471 2344245 .
Post a Comment