ആർമി മെഡിക്കൽ കോർപ്സ് യൂണിറ്റിൽ ഗ്രൂപ്പ്‌ സി സിവിലിയൻ തസ്തികളിലേക്കായി 47 ഒഴിവുകൾ

ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിലുള്ള ആർമി മെഡിക്കൽ കോർപ്സ് യൂണിറ്റിൽ ഗ്രൂപ്പ്‌ സി സിവിലിയൻ തസ്തികളിലേക്കായി 47 ഒഴിവുകൾ
ബാർബർ,ചൗക്കിദാർ,കുക്ക്,എൽ.ഡി.സി വാഷർമാൻ, എന്നീ തസ്തികളിലേക്കാണ് ഇപ്പോൾ അവസരം വന്നിട്ടുള്ളത് ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട
യോഗ്യതകളും മറ്റു വിവരങ്ങളും നോക്കാം

ഒഴിവുകൾ,യോഗ്യതകൾ,പ്രായപരിധി,ശമ്പളം

1,ബാർബർ - 19
ജനറൽ - 11
എസ് സി - 02
എസ് ടി - 0
ഒബിസി - 02
ഇഡബ്ല്യുഎസ് - 04
 യോഗ്യത - പത്താം ക്ലാസ്സ്‌ പാസ്സായിരിക്കണം ബാർബർ  ജോലി അറഞ്ഞിരിക്കണം കൂടാതെ
1 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി - 18 - 25 വയസ്

2,ചൗക്കിദാർ -  04
ജനറൽ - 0
എസ് സി - 02
എസ് ടി - 0
ഒബിസി - 01
ഇഡബ്ല്യുഎസ് - 01
യോഗ്യത - പത്താം ക്ലാസ്സ്‌ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യം കൂടാതെ
1 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി - 18 - 25 വയസ്

3, കുക്ക് - 11
ജനറൽ - 0
എസ് സി - 01
എസ് ടി - 02
ഒബിസി - 02
ഇഡബ്ല്യുഎസ് - 06
യോഗ്യത - പത്താം ക്ലാസ്സ്‌ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യം കൂടാതെ
ഇന്ത്യൻ പാചക രീതിയിൽ അറിവുണ്ടായിരിക്കണം
പ്രായപരിധി - 18 - 25 വയസ്

4, എൽ.ഡി.സി - 02
ജനറൽ - 01
എസ് സി - 0
എസ് ടി - 0
ഒബിസി - 0
ഇഡബ്ല്യുഎസ് - 01
യോഗ്യത - പ്ലസ് ടു ‌പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യം കൂടാതെ ഇംഗ്ലീഷിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹിന്ദിയിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം.
പ്രായപരിധി - 18 - 25 വയസ്

5,വാഷർമാൻ - 11
ജനറൽ - 0
എസ് സി - 06
എസ് ടി - 01
ഒബിസി - 0
ഇഡബ്ല്യുഎസ് - 04
യോഗ്യത - പത്താം ക്ലാസ്സ്‌ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യം കൂടാതെ ഇന്ത്യൻ സിവിലിയൻ ഡ്രസ്സ്‌ കൈകാര്യം ചെയുന്നതിൽ അറിവ് ഉണ്ടായിരിക്കണം 
പ്രായപരിധി - 18 - 25 വയസ്

 എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 5 വർഷത്തെ വയസ്സിളവും  ഒബിസി വിഭാഗങ്ങൾക്ക്  3 വർഷത്തെ വയസ്സിളവും എസ് സി, എസ് ടി വിഭാഗത്തിൽ പെട്ട പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് 15 വർഷത്തെ വയസ്സിളവും
ഒബിസി വിഭാഗങ്ങൾക്ക് 13 വർഷത്തെ വയസ്സിളവും ലഭിക്കുന്നതാണ്. 

ശമ്പളം - 18,000 - 81,100
 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 14/03/2022
 
2 മണിക്കൂർ ആയിരിക്കും പരീക്ഷ ഉണ്ടായിരിക്കുക 150 മാർക്കിനാണ് പരീക്ഷ ഒബ്ജെക്റ്റീവ് മൾട്ടി ചോയ്സ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.

തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
അപേക്ഷ അയക്കേണ്ട വിലാസം ചുവടെ കൊടുത്തിരിക്കുന്നു

 ദി കമാൻഡന്റ്, എഎംസി സെന്റർ & കോളേജ്, ലഖ്‌നൗ( ഉത്തർപ്രദേശ് ) പിൻ കോഡ് - 226002
(അപേക്ഷ നൽകുമ്പോൾ ഇംഗ്ലീഷിൽ എഴുതുക)

അപേക്ഷ ഫോമിനായി : ക്ലിക്ക് ചെയുക 

Post a Comment

Previous Post Next Post