അവസരങ്ങൾ വന്നിട്ടുള്ളത് ഒഴിവുകളും ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകളും മറ്റു വിവരങ്ങളും നോക്കാം
ഒഴിവുകൾ, യോഗ്യത പ്രായപരിധി, ശബളം
ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ( താൽക്കാലിക നിയമനം)
തൃപ്പൂണിത്തറ ഗവണ്മെന്റ് ആയുർവേദ കോളേജ്
ആശുപത്രി വികസന സമിതിയുടെ കിഴിൽ ലാസ്റ്റ് ഗ്രേഡ് സെർവെന്റ് തസ്തികളിലേക്ക് നിയമനം
നടത്തുന്നു ദിവസ കൂലി വ്യവസ്ഥയിൽ ആയിരിക്കും നിയമനം നടത്തുക ഏഴാം ക്ലാസ്സ് ആണ് യോഗ്യത പറഞ്ഞിരിക്കുന്നത് കൂടാതെ അപേക്ഷിക്കുന്നവർ നല്ല ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം 50 വയസ്സിനു താഴെ ഉള്ളവർ ആയിരിക്കണം
അപേക്ഷിക്കുന്നവർ അപേക്ഷിക്കാൻ താല്പര്യം
ഉള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 15 വൈകുന്നേരം അഞ്ചിനു മുമ്പായി ആശുപത്രി ഓഫീസിൽ നേരിട്ടോ. അല്ലെങ്കിൽ എച്ഡിഎസ്ഇന്റർവ്യൂ@ജിമെയിൽ. കോം(ഇംഗ്ലീഷിൽ) എന്നാ ഇമെയിൽ വഴിയോ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ - 0484 - 2777489/2776043
എന്നാ നമ്പറിൽ ബന്ധപ്പെടുക (ഓഫീസ് സമയങ്ങളിൽ മാത്രം )
വാക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം വൈക്കം താലൂക്ക് ഹെഡ്കോർട്ടേഴ്സ്
ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നേഴ്സ്,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ,ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികളിലേക്കായി
(താൽക്കാലിക നിയമനത്തിലേക്കായി) ഫെബ്രുവരി 5 രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തുന്നു കോവിഡ് ബിഗ്രേഡ്യർ ജോലി ചെയ്തവർക്കും ഇതിലേക്ക് അപേക്ഷിക്കാം
അവർ കോവിഡ് ബിഗ്രേഡ്യർ ജോലി ചെയ്തതിന്റെ പ്രവർത്തി പരിചയം സർട്ടിഫിക്കറ്റ്,ബിയോഡേറ്റ,അംഗീകൃത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം വൈക്കം താലൂക്ക് ഹെഡ്കോർട്ടേഴ്സ്
ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
മെട്രൻ കം റസിഡന്റ് ട്യൂട്ടർ
ഇടുക്കി ജില്ലയിൽ പട്ടിക ജാതി വികസന വകുപ്പിന്റെ കിഴിൽ പ്രവർത്തിക്കുന്ന കരിമണ്ണൂർ,കൂവപ്പിള്ളി,കട്ടപ്പന, നെടുംകണ്ടം,മൂന്നാർ,പിരുമേട് എന്നീ 6 പ്രിമെട്രിക് ഹോസ്റ്റലിലേക്ക് 2021-22 അധ്യയനവർഷത്തെ
വിദ്യാർത്ഥികളുടെ രാത്രി കാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിനു മെട്രൻ കം റസിഡന്റ് ട്യൂട്ടർമ്മാരെ കരാർ അടിസ്ഥാനത്തിൽ
നിയമിക്കുന്നു ബിരിദവും എം എഡ്ഡും ഉള്ളവർക്ക് അപേക്ഷിക്കാം 6 ഒഴിവുകലാണ് ഉള്ളത് അതിൽ
(2 ഒഴിവുകൾ പുരുഷമാർക്കും 4 ഒഴിവുകൾ സ്ത്രീകളുകുമാണ്) 12000/- രൂപയാണ് മാസശബളം വെളുത്ത പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ,ബയോഡാറ്റാ, യോഗ്യത, പ്രവർത്തി പരിചയം തെളിയുക്കുന്ന സർട്ടിഫിക്കറ്റ് കുടി ഹാജരാക്കേണ്ടതുണ്ട്.താത്കാലിക നിയമനം ആയിരിക്കിക്കും ഫെബ്രുവരി 8 വൈകുന്നേരം 5 മണിക്ക് മുമ്പായി ' ജില്ല പട്ടികജാതി വികസന ഓഫീസർ,ജില്ല പട്ടിക ജാതി വികസന ഓഫീസ് സിവിൽസേഷൻ രണ്ടാം നില കുയിലിമല,പൈനാവ് പി.ഒ ഇടുക്കി എന്ന വിലാസത്തിൽ അയക്കുക
കുടുംബശ്രീ ഇടുക്കി ജില്ല മിഷനിൽ ഒഴിവ്
ഇടുക്കി ജില്ലയിലെ ജലജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ സഹായ എജൻസിയായി 16 പഞ്ചയത്തുകളിൽ കുടുംബശ്രീയെ നിയോഗിച്ചിട്ടുണ്ട് ഇതിന്റ ഭാഗമായി പഞ്ചയത്തുകളിലെ മുഴുവൻ വീടുകളിലും ശുദ്ധ ജലം വിതരണം ചെയുന്നതിനു നിർവ്വഹണ എജൻസികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു 2 തസ്തികളിലേക്ക് കുടുംബശ്രീ ഇടുക്കി ജില്ല മിഷൻ ടീം ലീഡറാകാൻ താല്പര്യയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ എംഎസ്ഡബ്ല്യു /എം എ സോഷ്യോളജി ബിരുദാനന്തര ബിരുദം ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം
ജലവിതരണ പദ്ധതിയിൽ പ്രവർത്തിപരിചയം
ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് കൂടാതെ തന്നെ കമ്പ്യൂട്ടറും അറിഞ്ഞിരിക്കണം കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം 18 മാസമാണ് കരാർ കാലാവധി ടീം ലീഡർ രണ്ട് പഞ്ചായത്തുകള്ക്ക് കൂടി ഒരാളാണെങ്കിൽ 8000 രൂപയും കൂടാതെ ടാർഗറ്റ് പുർത്തീകരിച്ചാൽ 4500 രൂപയും കുടി ഒരു പഞ്ചായത്തിൽനിന്നും ലഭിക്കും
ഒരു പഞ്ചായത്തിൽ മാത്രമേ ചുമതല ഉള്ളുവെങ്കിൽ 10000 രൂപമാണ് ശമ്പളവും ടാർഗറ്റ് പുർത്തീകരിച്ചാൽ 6000 രൂപയും അതോടൊപ്പം ലഭിക്കും ഇടുക്കി ജില്ലാകാർക്ക് മുൻഗണന ലഭിക്കുന്നതാണ്. ബിയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഫെബ്രുവരി 15 ചൊവ്വാഴ്ച 10 മണിക്കുമുബായി കുടുംബശ്രീ
ജില്ല മിഷൻ സിവിൽ സേഷൻ പൈനാവ് കുയിലിമല ഓഫീസിൽ ഏൽപ്പിക്കണം.
അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ ഒഴിവ്
ഇടുക്കി ജില്ല ഫർമഷൻ ഓഫീസിൽ 1 അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ പ്ലസ് ടു പാസ്സ് കൂടാതെ ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ സി വി ടി / എസ് സി വി ടി, കെ ജി ടി ഇ (ലോവർ) സ്റ്റിൽ ഫോട്ടോഗ്രാഫി അല്ലെങ്കിൽ ഫോട്ടോ ജേർണയലിസിൽ ഡിപ്ലോമ
അപേക്ഷിക്കുന്നവർ 20 - 30 നും ഇടയിൽ പ്രായം
കൂടാതെ സ്വന്തമായി ഒരു ഡിജിറ്റൽ ക്യാമറ ഉണ്ടായിരിക്കണം. 2022 മാർച്ച് 31 വരെയാണ്
കരാർ കാലാവധി ഉണ്ടാകുക 15000 രൂപയായിരിക്കും ശമ്പളം പ്രാക്ടിക്കൽ ടെസ്റ്റ് ഉണ്ടായിരിക്കും അഭിമുഖ തിയതി പിന്നീട് അറിയിക്കും അഭിമുഖത്തിനായി വരുമ്പോൾ ക്യാമറ,യോഗ്യത സർട്ടിഫിക്കേറ്റ്, സ്ഥിര വിലാസം തെളിയുക്കുന്ന ഫോട്ടോ പതിച്ച സർട്ടിഫിക്കേറ്റി ന്റെ ഒർജിനലും പകർപ്പ് കോപ്പി ക്രിമിനൽ കേസുകളിൽ പെടുകയും ശിക്ഷിക്കപ്പെടുകയോ
ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന അപേഷകന്റെ
പ്രദേശത്തെ പോലീസ് എസ്.എച്.ഒ യുടെ സർട്ടിഫിക്കേറ്റ് എന്നിവ ഹാജരാക്കേണ്ടതുണ്ട്
താല്പര്യം ഉള്ളവർ ഫെബ്രുവരി 8 നകം യോഗ്യതൾ,
പ്രായം,വിലാസം,ഇ മെയിൽ, തിരിച്ചറിയൽ രേഖ
മൊബൈൽ നമ്പർ എന്നിവ ജില്ല ഇൻഫർമേഷൻ
ഓഫീസർ സിവിൽ സേഷൻ കുയിലിമല പൈനാവ്
എന്നാ വിലാസത്തിലോ അല്ലങ്കിൽ ഡിയോജെഡികെ@ജിമെയിൽ.കോം (ഇംഗ്ലീഷിൽ) എന്നാ വിലാസത്തിലോഅപേക്ഷ നൽകാം കൂടുതൽ
വിവരങ്ങൾക്ക് 04862 - 233036 എന്ന നമ്പറിൽ ബന്ധപെടുക
സോഫ്റ്റ്‌വെയർ ഡെവലപ്പർ
എറണാകുളം ജില്ലയിലെ കുട്ടികളുടെ ജില്ല വെബ് പോർട്ടൽ പദ്ധതിയുടെ നടത്തിപ്പനായി സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം 25000 രൂപയാണ് ശബളം
കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ലോ ബി ടെക് ബിരുദം അല്ലെങ്കിൽ എംസിഎ സോഫ്റ്റ്‌വെയർ ഡെവലപ്പമെന്റിൽ 2 വർഷത്തെ പ്രവർത്തി പരിചയം പ്രായ പരിധി 35 കെഇആർഇകെഎൻ@എൻഐസി.ഇൻ(ഇംഗ്ലീഷിൽ) എന്നാ ഇമെയിൽ വഴി അപേക്ഷിക്കാം അപേക്ഷിക്കുമ്പോൾ ബിയോഡേറ്റ,യോഗ്യത, പ്രവർത്തി പരിചയം തെളിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ കുടി ഉൾപ്പെടുത്തണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വരെയാണ്
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കാസർകോട് ജില്ലയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തു പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് താല്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ വിനിയോഗം , നിർമ്മാണ പ്രവർത്തനങ്ങളുടെ ജിയോടാഗിംഗ് , ഈ ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുക , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിയോഗിക്കുന്ന മറ്റ്ചുലകൾ എന്നിവയായിരിക്കും പ്രോജക്ട് അസിസ്റ്റന്റിന്റെ ചുമതല സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സൽ പ്രാക്ടീസ് ( ഡി.സി.പി . ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസാവണം . അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിക്കുന്ന ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം എന്നിവയായിരിക്കും യോഗ്യതകൾ പ്രായപരിധി 18 - 33 നും ഇടയിൽ ഫെബ്രുവരി 7 -ന് രാവിലെ 11 ന് പരപ്പ് ബ്ലോക്ക് പഞ്ചായത്തിൽലായിരിക്കും അഭിമുഖം കൂടതൽ വിവരങ്ങൾക്കായി ബന്ധപെടുക 0497 2255655
വാക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വിൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എം.എസ്.ഡബ്ല്യു / എം.എ ( സോഷ്യോളജി ) /എം.എ ( സൈക്കോളജി ) /എം.എസ്സി ( സൈക്കോളജി ) യാണ് യോഗ്യത . 25 വയസ് പൂർത്തിയാകണം . പ്രതിമാസം 16,000 രൂപ വേതനം ലഭിക്കും . താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത , പ്രായം , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഫെബ്രുവരി 14 ന് വൈകിട്ട് 5 നു മുമ്പ് ലഭിക്കുന്ന വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ , കേരള മഹിള സഖ്യ സൊസൈറ്റി , റ്റി.സി. 20/1652 , കല്പന , കുഞ്ചാലുംമൂട് , കരനെ പി.ഒ. , തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം . കൂടുതൽ വിവരങ്ങൾക്ക് ഇ - മെയിൽ :എസ്പിഡികെഇആർഎഎംഎസ്എസ് @ജിമെയിൽ.കോം (ഇംഗ്ലീഷിൽ), ഫോൺ : 0471 2348666 എന്നിവയിലൂടെ ബന്ധപ്പെടുക.
ഡിസൈനർ ഒഴിവ്
ഡിസൈനർഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു സംസ്ഥാന സർക്കാരിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡം ടെക്നോളജി - കണ്ണൂർ ടെക്സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു . നിഫ്റ്റ് / എൻ.ഐ.ഡി കളിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവരും ഹാൻഡം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി , ഹാൻഡ ം ടെക്നോളജി എന്നിവയിൽ ഡിഗ്രി / ഡിപ്ലോമ ലെവൽ കോഴ്സ് വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു . 3-5 വർഷം ടെക്സ്റ്റൈൽ ഡിസൈനിംഗിൽ പ്രവൃത്തിപരിചയം അഭികാമ്യം . നിയമനം താൽക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തിൽ . അപേക്ഷകൾ തപാൽ വഴിയോ , നേരിട്ടോ സർപ്പിക്കാം . ഇ മെയിൽ വഴിയുള്ള അപേക്ഷകൾ പരിഗണിക്കില്ല . അപേക്ഷകൾ ഫെബ്രുവരി 15 വൈകിട്ട് അഞ്ചുവരെ. വരെയാണ് സ്വീകരിക്കുന്നത് വിലാസം എക്സിക്യൂട്ടീവ് ഡയറക്ടർ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റം ടെക്നോളജി കണ്ണൂർ.പി.ഒ , കിഴുന്ന , തോട്ടട , കണ്ണൂർ -670007 ,കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 04972835390
കെയർ ടേക്കർ ഒഴിവ്
തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ കെയർടേക്കർ ഒഴിവ് . വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം . താൽക്കാലിക നിയനെമാണ് . അപേക്ഷകൾ ഫെബ്രുവരി 10 ന് മുമ്പായി ലഭിക്കണം . വിലാസം- ജില്ലാ സൈനിക ക്ഷേമ ഓഫീസർ , വഞ്ചിയൂർ , തിരുവനന്തപുരം- 695035. കൂടുതൽ വിവരങ്ങൾക്കു് - 0471 – 2472748
അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിൽ മാള ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം യോഗ്യത പറഞ്ഞിരിക്കുന്നത് കോം , പി ജി ഡി സി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകുന്നേരം 5 വരെ . ഫോൺ : 0480 2890346
Post a Comment